അധ്യാപക ദ്രോഹ നടപടികള്‍ പുനഃപരിശോധിക്കണം: കെഎസ്ടിയു
1485773
Tuesday, December 10, 2024 4:58 AM IST
മഞ്ചേരി: ഭിന്നശേഷി നിയമനത്തിന്റെ പേരിലുള്ള നിയമന നിരോധനവും പങ്കാളിത്ത പെന്ഷന് പദ്ധതിയും പുനഃപരിശോധിക്കണമെന്ന് മഞ്ചേരി ഉപജില്ലാ കെഎസ്ടിയു സമ്മേളനം അഭിപ്രായപ്പെട്ടു. മഞ്ചേരി ഖയാലത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് മുഹ്സിന് ആമയൂര്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശേരി മുഖ്യാതിഥിയായിരുന്നു. കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് യാഷിഖ് മേച്ചേരി, കെഎസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി കോട്ട വീരാന്‍കുട്ടി, ഷമീം കാവനൂര്‍, സഹല്‍ വടക്കുംമുറി, എം.എ. ഇര്‍ഷാദ്, പി. അഷ്റഫ്, പി. സലിം, വി. മുസ്തഫ കമാല്‍, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് മെന്പര് ഇസ്മായില്‍ പൂതനാരി ഉദ്ഘാടനം ചെയ്തു. ഡോ. മുസ്തഫ പാലക്കല്‍ വിഷയാവതരണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഉപഹാര സമര്‍പ്പണവും നടന്നു. പുതിയ സബ്ജില്ലാ കമ്മിറ്റി പ്രസിഡന്റായി മുഹ്സിന് ആമയൂര്‍, ജനറല്‍ സെക്രട്ടറിയായി സഹല്‍ വടക്കുമുറി, ട്രഷററായി പാലത്തിങ്ങല്‍ സലീം എന്നിവരെ തെരഞ്ഞെടുത്തു. അഷ്റഫ് മേച്ചേരി കൗണ്‍സില്‍ നിയന്ത്രിച്ചു.