തലഞ്ഞി സെന്റ്മേരീസ് പള്ളി തിരുനാള്‍ സമാപിച്ചു
1485624
Monday, December 9, 2024 6:24 AM IST
ചുങ്കത്തറ: തലഞ്ഞി സെന്റ്മേരീസ് പള്ളി തിരുനാളിന് സമാപനമായി. സമാപന ദിവസമായ ഞായറാഴ്ച നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.ജോണ്‍ കണ്ടന്‍കരി സിഎംഐ നേതൃത്വം നല്കി. പാതിരിപ്പാടം സെന്റ് മേരീസ് പള്ളി വികാരി ഫാ.സണ്ണി കൊല്ലാര്‍തോട്ടം വചന സന്ദേശം നല്കി. തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന്, രാത്രി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച തച്ചന് എന്ന നാടകവും അരങ്ങേറി. ഇടവക വികാരി ഫാ. ജയ്നേഷ് പുതുക്കാട്ടില്‍, കണ്‍വീനര്‍മാരായ തോമസ് വാലുമ്മല്‍, ഫെനില്‍ കൊച്ചുകാട്ടിത്തറയില്, കൈക്കാരന്മാരായ ജോയി മാളിയേക്കല്‍, ബെന്നി വടക്കേല്‍, സുബിന് പുറവന്തുരുത്തി, ബെന്നി വീപ്പാട്ട്, സെക്രട്ടറി അജയ് ഘോഷ് എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.