മങ്കട സിഎച്ച്സിയില് ഒപി ബ്ലോക്ക് നവീകരിച്ചു
1486238
Wednesday, December 11, 2024 7:42 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട സിഎച്ച്സിയുടെ നവീകരിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്കര്‍അലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.കെ. ശശീന്ദ്രന്, ജാഫര്‍ വെള്ളേക്കാട്ട്, ഫൗസിയ പെരുമ്പള്ളി, അബ്ബാസ് അലി പൊട്ടേങ്ങല്‍, ബ്ലോക്ക് പഞ്ചായത്ത് മെന്പര്‍മാരായ ഒ. മുഹമ്മദ്കുട്ടി, ഷബീബ തോരപ്പ, എം. റഹമത്തൂന്നീസ, എന്‍.കെ. ജമീല, എച്ച്എംസി അംഗങ്ങളായ മുഹമ്മദലി കളത്തില്‍, സമദ് പറച്ചിക്കോട്ടില്‍, ടി.ടി. ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ ജസീനബീവി, ഡോക്ടര്‍മാരായ ജോസ് ആള്ഡ്രിന്, പി.എ. സോഫിയ, അക്ബര്‍ സാദിഖ്, പി.മുര്‍ഷിദ്, നഴ്സിംഗ് സൂപ്രണ്ട് രേഖ, എച്ച്ഐമാരായ സക്കീര്‍ ഹുസൈന്, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.