കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
1485720
Monday, December 9, 2024 10:43 PM IST
കരുവാരകുണ്ട്: നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കരുവാരക്കുണ്ട് കണ്ണത്ത് വീട്ടിച്ചോല സ്വദേശി വെട്ടത്ത് പറമ്പില്‍ മുസ്തഫ (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 ന് മുള്ളറയില്‍ വീട് നിര്‍മാണത്തിനിടെയാണ് അപകടം.
നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തെ മുട്ടും പലകയും നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. മുസ്തഫയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി ഒമ്പതോടെ തരിശ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഭാര്യ: അനീഷ. മക്കള്‍: റയാന്, റഹ്സിന്.