‘ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമം വേണം’
1484302
Wednesday, December 4, 2024 5:17 AM IST
പെരിന്തല്‍മണ്ണ: ഭിന്നശേഷിദിനത്തോടനുബന്ധിച്ച് മൗലാന ഹോസ്പിറ്റല്‍, ഐഎംഎ പെരിന്തല്‍മണ്ണ, ഡബ്ല്യുഐഎംഎ പെരിന്തല്‍മണ്ണ എന്നിവയുമായി സഹകരിച്ച് (ദേവനാഥ് റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍) പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലും സംയുക്തമായി മൗലാന അക്കാഡമി ഹാളില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ഭിന്നശേഷിക്കാരുടെ നേതൃത്വപാടവം കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമം കൈകൊള്ളണമെന്ന് വിലയിരുത്തി.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. മൗലാന ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് കെ.എ. സീതി അധ്യക്ഷത വഹിച്ചു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍, ഓട്ടിസം ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കായി ഡോ. ബിനീഷിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ദേവനാഥ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം മഞ്ചേരി മെഡിക്കല്‍ കോളജ് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ടി.പി. അഷറഫ് നിര്‍വഹിച്ചു. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി നടത്തിയ റീല്‍സ് തയാറാക്കല്‍, ചിത്രരചന മത്സരം, പ്രബന്ധ മത്സരം വിജയികള്‍ക്ക് കാഷ് പ്രൈസും ഉപഹാരവും നല്കി. മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.
പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെന്പര് അഡ്വ. നജ്മ തബ്ഷീറ, ഫിസിയാട്രിസ്റ്റ് ഡോ. ഫെബിന സീതി, മൗലാന ആശുപത്രി ചീഫ് ന്യൂറോ സര്ജന് ഡോ. ജ്ഞാനദാസ്, പെരിന്തല്‍മണ്ണ ഐഎംഎ സെക്രട്ടറി ഡോ. ഷാംജിത്ത്, വിമ ചെയര്‍പേഴ്സണ്‍ ഡോ. നിഷ, എആര്‍എംസി എജിസ് ഹോസ്പിറ്റല്‍ എംഡി ഡോ. നിലാര്‍ മുഹമ്മദ്, സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് മുസ്തഫ, ഡോ. ജയചന്ദ്രന്, നരേന്ദ്രദേവ്, അഡ്വ. സൈയ്ത്, പി.ടി.എസ്. മൂസു, ജാഫര്‍ കക്കൂത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൗലാന ആശുപത്രി ചീഫ് ഓപറേഷന് ഓഫീസര്‍ രാംദാസ് സ്വാഗതവും മൗലാന ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്തുമുഹമ്മദ് നന്ദിയും പറഞ്ഞു. മൗലാന ആശുപത്രി ചീഫ് ന്യൂറോളജിസ്റ്റ് ഡോ. ബിനീഷ്, അന്‍വര്‍ കണ്ണിരി, സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്രകാശ് വറ്റല്ലൂര്‍, നന്ദു വിജീഷ് എന്നിവര്‍ നേതൃത്വം നല്കി.