റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ യുഡിഎഫ് ധര്‍ണ നടത്തി
1483998
Tuesday, December 3, 2024 4:57 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ ഭരിക്കുന്നത് കുറുവ സംഘമാണെന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ് കുറ്റപ്പെടുത്തി. ഇതിന് നേതൃത്വം നല്‍കുന്നത് നഗരസഭാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷന്മാരുമാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ നഗരസഭാ പരിധിയിലെ ഇരുത്താംപൊയില്‍ വാര്‍ഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മണലൊടിയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവര്‍ഗ്രീന്‍-കളരിക്കുന്ന് റോഡുകള്‍ തകര്‍ന്നതിനാല്‍ ഒട്ടും ഗതാഗതയോഗ്യമല്ല. നഗരസഭയില്‍ സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്നും പാലോളി മെഹബൂബ് ആരോപിച്ചു.
പ്രതിഷേധ സമരത്തില്‍ ഷഫീഖ് മണലൊടി അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്, കുമഞ്ചേരി നാണിക്കുട്ടി, ഷിബു പുത്തന്‍വീട്ടില്‍, റെനീഷ് കവാട്, അബ്ദുറബ്ബ് കല്ലായി, രശ്മി, ഷുഹൈബ് കോഴിക്കോടന്‍, റഷീദ് തിരുനെല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.