എടക്കര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യുഡിഎഫ് ബഹുജന മാര്‍ച്ച് നടത്തി
1459931
Wednesday, October 9, 2024 7:05 AM IST
എടക്കര: എടക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പരിരക്ഷ പദ്ധതി അട്ടിമറിക്കുകയും ആശുപത്രിയില്‍ വരുന്ന രോഗികളോട് അപമര്യാദയായി പെരുമാറുകയും, രാഹുല്‍ ഗാന്ധി എംപി യുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഫിസിയോതെറാപ്പി സെന്റര്‍ നടപ്പിലാക്കുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍ ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.
എത്രയും വേഗം പുതിയ ഡോക്ടറെ നിയമിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് കെ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഒ.ടി ജെയിംസ്, ബാബു തോപ്പില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര്.കെ. രാധാകൃഷ്ണന്, ടി.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. കബീര്‍ പനോളി, ഷെരീഫ് എടക്കര, നാണി ഉണിചന്തം, ടി. ടി. മന്‍സൂര്‍, കെ.വി. മന്‍സൂര്‍, ബാപ്പു ചരലില്‍, ആയിശ കുട്ടി, എം.കെ. ധനഞ്ജയന്, ലിസി തോമസ്, സുലൈഖ മാമ്പിള്ളി, ഫസിന് മുജീബ് നേതൃത്വം നല്കി.