ഡോ. പി. കൃഷ്ണദാസിന് യാത്രയയപ്പ് നൽകി
1459493
Monday, October 7, 2024 5:58 AM IST
പെരിന്തൽമണ്ണ: ടോക്കിയോയിൽവച്ചു നടക്കുന്ന ഓയിസ്കാ ഇന്റർനാഷനൽ പരിസ്ഥിതിസംഘടനയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി ഇന്ന് യാത്ര തിരിക്കുന്ന ഓയിസ്ക് മലപ്പുറം ജില്ലാ ചാപ്റ്റർ സെക്രട്ടറി ഡോ. പി. കൃഷ്ണദാസിന് പെരിന്തൽമണ്ണ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഓയിസ്കാ പെരിന്തൽമണ്ണ ചാപ്റ്റർ രക്ഷാധികാരി കെ. ആർ. രവി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
ഓയിസ്കാ സംസ്ഥാന കമ്മിറ്റി മെമ്പർ സി. പി. രാമദാസ്, ഡോ. കൃഷണദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓയിസ്കാ പെരിന്തൽമണ്ണ ചാപ്റ്റർ പ്രസിഡന്റ് വേലായുധൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അലി അബ്ദുള്ള, അഷറഫ് കിഴിശേരി, യോഗാധ്യാപകൻ പി. സുരേഷ് , ഡോ. ഷീബാ കൃഷ്ണദാസ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, കെ. നളിനി ദേവി, ഒ. കെ. പ്രകാശ് എന്നിവർ സംസാരിച്ചു..