താഴെക്കോട് പിടിഎം സ്കൂളില്‍ ജാഗ്രതാ ജ്യോതി കാമ്പയിന്
1459276
Sunday, October 6, 2024 5:17 AM IST
താഴെക്കോട്: താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ലഹരി ഉപയോഗത്തിനെതിരേയുള്ള ജാഗ്രതാ ജ്യോതി കാമ്പയിന് പെരിന്തല്‍മണ്ണ ക്ലസ്റ്റര്‍തല ഉദ്ഘാടനം നടത്തി. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ശുചീകരണ യജ്ഞ പദ്ധതിയായ സ്വച്ഛത ഹി സേവയുടെ ഭാഗമായി താഴെക്കോട് ടൗണിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ഹരിതകര്‍മ സേനക്ക് കൈമാറി. പ്ലാസ്റ്റിക് ശുചീകരണ പ്രവൃത്തിയുടെ സമാപനം താഴെക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ റൈഞ്ചര്‍ ആന്‍ഡ് റോവര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് ബോധവത്കരണം പിങ്ക് പോലീസിലെ സിപിഒ സ്മിത ഉദ്ഘാടനം ചെയ്തു.
ജാഗ്രതാ ജ്യോതി കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.പി. അന്‍വര്‍ അധ്യക്ഷത വഹിച്ചു.വോളണ്ടിയര്‍ ലീഡര്‍മാരായ പി. മുഹമ്മദ് സാലിം, ആയിഷ ഹമീദ്, മുഹമ്മദ് സഫ്വാന്, കെ. ഷമ്മ, മെഹബിന്‍, അമീറ, റിഫ,അസ്ലം ഹനീന്, റോവര്‍ ലീഡര്‍ എം.പി. ഹനീഫ, റോവര്‍ ലീഡര്‍ പി. ഷാജിറ എന്നിവര്‍ പ്രസംഗിച്ചു.