"പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ ബലിയാടാക്കരുത്’
1458144
Tuesday, October 1, 2024 8:28 AM IST
മലപ്പുറം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോള്‍ ബദല്‍ സംവിധാനം കാണണമെന്നാവശ്യപ്പെട്ട് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി കളക്ടര്‍ക്കും ജില്ലാ പഞ്ചാത്ത് പ്രസിഡന്റിനും നിവേദനം നല്കി. പ്ലാസ്റ്റിക് നിരോധനത്തെ സംഘടന സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബദല്‍ സംവിധാനം കാണാതെയുള്ള നിരോധനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രം ബലിയാടാകുന്ന അവസ്ഥയാണുണ്ടാവുക.
ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് വ്യാപാര മേഖലയില്‍ നടപ്പില്‍ വരുത്തുന്ന ബോധവത്കരണം പൊതുജനങ്ങളിലേക്കും കൂടി എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം.
എന്നാല്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യംപൂര്ത്തിയാക്കാനാകൂവെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ബാബുഎടക്കര, സെക്രട്ടറി എം.ജി.എം. ഗഫൂര്‍, ട്രഷറര്‍ കെ.എന്‍.എസ് സൈദ്, വൈസ് പ്രസിഡന്റ് വി.പി.ടി. സമദ്, തസ്നീം മാനു, ഷബീബ്, ബഷീര്‍ ഒലിവ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.