പൊതുരേഖ ബില്‍: നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു
1454356
Thursday, September 19, 2024 5:04 AM IST
മലപ്പുറം: 2023ലെ കേരള പൊതുരേഖ ബില്ലിലെ വ്യവസ്ഥകളില്‍മേല്‍ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി പൊതുജനങ്ങള്‍, പുരാരേഖാ വിദഗ്ധര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു.
മലപ്പുറം, വയനാട്, കോഴിക്കോട്, കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി 27 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ചേരും. ബില്ലിലെ വ്യവസ്ഥകളില്‍മേല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം.
നവംബര്‍ 15 വരെ ’അണ്ടര്‍ സെക്രട്ടറി, നിയമ നിര്‍മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം33’ എന്ന വിലാസത്തിലോ [email protected] ഇമെയില്‍ വിലാസത്തിലോ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അയച്ചു നല്‍കാം. ബില്ലും ബന്ധപ്പെട്ട ചോദ്യാവലിയും www.niyamasabha.org എന്ന വെബ്സൈറ്റിലെ ഹോം പേജിലും Pre LegislatÇ Public Consultation എന്ന ലിങ്കിലും ലഭിക്കും.