"സ്വച്ഛതാ ഹി സേവ’ കാമ്പയിന് തുടക്കം
1454354
Thursday, September 19, 2024 5:04 AM IST
മലപ്പുറം: മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "സ്വച്ഛതാ ഹി സേവ ’ കാമ്പയിന് ജില്ലയില്‍ തുടക്കമായി. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ചെരുപ്പടി മലയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളോടെയാണ് കാമ്പയിന് തുടക്കമായത്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ നിതഷഹീര് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ലം, മുഹമ്മദ് താഹിര്‍, രഞ്ജിത്ത്, മുഹമ്മദ് ഷാബിക്, ഉമര്‍ മുഖ്താര്‍ എന്നിവര്‍ പ്രസംഗിച്ചു.
നവോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ചെരുപ്പടി, നവദര്‍ശന കലാകായിക സാംസ്കാരിക വേദി ചേരേക്കാട്, ഹെല്‍പ്പ് ലൈന്‍ കൂട്ടായ്മ ചേലേമ്പ്ര, ന്യൂ നെഹ്റു ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്‍എച്ച്, സെഡ് ബ്ലാക്ക് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മേനനക്കല്‍ സാംസ്കാരിക വേദി എന്നീ സംഘടനകളില്‍ നിന്നായി നൂറ് പേര് ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.
ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ ഏകോപിപ്പിക്കുക, ശ്രമദാന പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണശുചിത്വ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന "സ്വച്ഛതാ ഹി സേവ’ കാമ്പയിന് 17 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെയാണ് നടത്തുന്നത്.
നെഹ്റുയുവ കേന്ദ്ര, മൈഭാരത്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും നഗര പ്രദേശങ്ങളിലും ഒക്ടോബര്‍ രണ്ട് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.