കീഴാറ്റൂർ: മധ്യവയസ്കയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴാറ്റൂർ കിഴക്കുംകുന്ന് കൂരിക്കാടൻ വീട്ടിലെ ആസ്യ (57) ആണ് മരിച്ചത്.
വീട്ടിനടുത്തുള്ള എടവഴി തോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മേലാറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ട നടപടികൾക്കുശേഷം ഇന്ന് കീഴാറ്റൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. സഹോദരങ്ങൾ: ഉമ്മുസൽമ, സുബൈദ , ഉമ്മർ, പരേതനായ കുഞ്ഞി മുഹമ്മദ്.