കരുവാരക്കുണ്ട് : ആര്‍ത്തലക്കുന്നിലെ ജനവാസകേന്ദ്രത്തിനു സമീപം കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തി. നേന്ത്രവാഴ, കമുക്, കപ്പ എന്നീ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ഏപ്പിക്കാട്ടെ അമ്പാടന്‍ അബൂബക്കറിന്റെ കൃഷിയിടത്തിലാണ് വിള നാശം ഏറെയും. ആനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.