മഞ്ചേരി: കുരുന്നുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യക്കുടുക്കകള്‍ നല്കി മാതൃകയായി. മഞ്ചേരി മുള്ളമ്പാറ എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികളായ ഫൈഹ, ഫര്‍ഹ, ഫര്ഹാന് എന്നിവരാണ് വിശേഷദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച പണം സഹജീവികളുടെ കണ്ണീരൊപ്പാന്‍ നല്‍കിയത്. പ്രധാനാധ്യാപിക നസീറ തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ശിഹാബുദ്ദീന്, അധ്യാപകരായ ടി.എം. ഷബീര്‍, ധന്യ, സി.പി. സലാഹുദ്ദീന്, നജീബ, നജ്മുന്നീസ, ബിന്ദു, റാബിയ എന്നിവര്‍ പങ്കെടുത്തു.