എടക്കര: മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഗീത ജാനറ്റ് വൈറ്റസ് ഉദ്ഘാടനം ചെയ്തു. കോളജ് സിഇഒ ആന്‍ഡ് ബര്‍സാര്‍ ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ കെടിഡിസി മാനേജര്‍ അബ്ദുള്‍സലാം ക്ലാസെടുത്തു. ഹോസ്പിറ്റാലിറ്റി വ്യവസായം വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നൂതന പ്രവണതകള്‍ സന്തുലിതമാക്കാനും പ്രവര്‍ത്തന വെല്ലുവിളികളെ മറികടക്കാനും ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ മുതലെടുക്കാനുമുള്ള കഴിവാണ് വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കേണ്ടതെന്ന് ശിൽപ്പശാല വിലയിരുത്തി. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശന്, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് വിഭാഗം മേധാവി ഫിലിപ്പ് നൈനാന്, കെ.എസ്. നവീന്‍, പി. അതിനാന് എന്നിവര്‍ സംസാരിച്ചു.