മഞ്ചേരി: മഞ്ഞപ്പറ്റ ഐസിഎസ് ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ച ലൗടോലിം ലെഫ്റ്റ് ഹാന്‍ഡേഴ്സ് സംഗമം വൈവിധ്യമായി. ഓഗസ്റ്റ് 13 നാഷണല്‍ ലെഫ്റ്റ് ഹന്‍ഡേഴ്സ് ഡേയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്‍ഡേഴ്സ് സ്ഥാപകന്‍ ഡീന്‍ ആര് കാംപ്ബെലാണ് 1976 ല്‍ ഇടതുകൈക്കാര്ക്കായി ഒരു ദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.
ഇടതു കൈകൊണ്ട് എഴുതുന്നതിന്റെ ഗുണവും ദോഷവും മനസിലാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുകയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇടതുകൈ കൊണ്ടെഴുതുന്ന സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുള്ള സംഗമത്തില്‍ ഇടതു കൈക്കൊണ്ടെഴുതിയിരുന്ന പ്രമുഖരെയും എഴുതുന്ന വിദ്യാര്‍ഥികളുടെ പ്രാധാന്യവും പരിചയപ്പെടുത്തി. ഇടതു കൈക്കൊണ്ടെഴുതുന്ന കുട്ടികള്‍ തയാറാക്കിയ മാഗസിന് സംഗമത്തില്‍ പ്രകാശനം ചെയ്തു. ഫൈസല്‍, മുബഷിര്‍ മുഈനി മഞ്ഞപ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.