നിലമ്പൂര്‍: വയനാട് മുണ്ടക്കൈയിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്കാന് സ്നേഹ തട്ടുകടയുമായി നിലമ്പൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പി.വി. അന്‍വര്‍ എംഎല്‍എ തട്ടുകടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിജിത്ത് കല്ലേമ്പാടം അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ നിലമ്പൂര്‍ ബ്ലോക്ക് സെക്രട്ടറി ഇ. അരുണ്‍ദാസ്, സിപിഎം നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഹരിദാസന്, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം എന്നിവര്‍ പ്രസംഗിച്ചു.