ഡെങ്കിപ്പനി: ഉറവിട നശീകരണം നടത്തി
1443658
Saturday, August 10, 2024 5:17 AM IST
ചീരട്ടാമല: പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ചീരട്ടാമല രണ്ടാംവാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ചെമ്മലശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഉറവിട നശീകരണവും ബോധവത്കരണവും നടത്തി. വാര്‍ഡ് മെന്പര് ലില്ലിക്കുട്ടിയുടെ നേതൃത്വത്തില്‍ 202 വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനം നടത്തിയത്.
കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നിര്‍ദേശം നല്കി. പനി റിപ്പോര്‍ട്ട് ചെയ്ത വീടുകളിലും പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി. റബര്‍ ശേഖരിക്കുന്ന ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ തോട്ടം ഉടമകള്‍ക്ക് നല്കി.
കുടുംബരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. അനില്‍കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജിത്കുമാര്‍, ഏബ്രഹാം, ധന്യ, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആശ, ആശാപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.