ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കി
1443646
Saturday, August 10, 2024 5:10 AM IST
നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കുന്നതിനായി നിലമ്പൂര്‍ കോവിലകത്തുമുറിപാലം റസിഡന്റ്സ് അസോസിയേഷന് അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച സഹായധനം നിലമ്പൂര്‍ തഹസില്‍ദാര്‍ എസ്.എസ്. ശ്രീകുമാറിന് കൈമാറി.
25,001 രൂപയില്‍ 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 5000 രൂപ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷന്റ് കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് വീടുവച്ച് നല്കുന്നതിലേക്കും നല്കി.
റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് മധുസൂദനന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ചടങ്ങില്‍ സെക്രട്ടറി ഇ.ടി. വിനോദ്, കമ്മിറ്റി അംഗങ്ങളായ പി. സുരേഷ് കുമാര്‍, മാധവരാജ് എന്നിവരും പങ്കെടുത്തു.