ഭിന്നശേഷിക്കാര്‍ക്കുള്ള ക്യാമ്പിന് തുടക്കമായി
1442746
Wednesday, August 7, 2024 5:37 AM IST
മലപ്പുറം: ജില്ലാ കളക്ടറുടെ "ഒപ്പം’ പദ്ധതിക്ക് കീഴില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങുന്നതിനുള്ള പരിശീലന പരിപാടിക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രവും കേരള സംരംഭകത്വ വികസന സ്ഥാപനവും ആക്സസ് മലപ്പുറവും ചേര്‍ന്നാണ് നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്.
കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുലത്തീഫ് അധ്യക്ഷത വഹിച്ചു. ആക്സിസ് മലപ്പുറം സെക്രട്ടറി കെ.അബ്ദുള്‍ നാസര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.എ. ടിറ്റന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.