മൈസൂരുവില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
1436158
Monday, July 15, 2024 12:33 AM IST
എടവണ്ണ: മൈസൂരു നഞ്ചന്‍കോടില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ടയേര്‍ഡ് അധ്യാപകന് ജ്യോതിസ് വീട്ടില്‍ കെ.ആര്. ജ്യോതിപ്രകാശ് മഞ്ചേരി മെഡിക്കല്‍ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത ദമ്പതിമാരുടെ മകന് ശരത് പ്രകാശ് (22) ആണ് മരിച്ചത്.
മൈസൂരുവില്‍ അവസാന വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചന്‍കോട് വച്ച് ബൈക്കപകടത്തില്‍ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്: ശ്യാം പ്രകാശ് (അയര്‍ലന്‍ഡ്). സംസ്കാരം ഇന്നു വൈകീട്ട് ആറിനു വീട്ടുവളപ്പില്‍.