യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ കേസെടുത്തു
1435968
Sunday, July 14, 2024 5:52 AM IST
കരുവാരകുണ്ട്: ലാപ്ടോപ് വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ അഡ്വ. എന്‍. മുഹമ്മദ് ബാദുഷ, ടി. ആദില്‍ ജഹാന്, എം.പി. സിറാജ്, എസ്.കെ. ജബ്ബാര്‍, ഇയാസ് കേരള എന്നിവര്‍ക്കെതിരേയാണ് കരുവാരകുണ്ട് പോലീസ് കേസടുത്തത്.
എസ്സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചാണ് കഴിഞ്ഞദിവസം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡന്റ് വി. എസ്. പൊന്നമ്മയെ ഉപരോധിച്ചത്.