ജില്ലയില്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിക്കും
1429656
Sunday, June 16, 2024 6:05 AM IST
നിലമ്പൂര്‍: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് കീഴിലായി ഓരോ ഫോറസ്റ്റ് എമര്‍ജന്‍സി സെന്ററുകള്‍ ആരംഭിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക്ക് പറഞ്ഞു.
ഇതിനായി പ്രത്യേകം ജീവനക്കാരും ഉണ്ടാകും. 24 മണിക്കൂറും ജനങ്ങള്‍ക്ക് ഈ സെന്ററില്‍ നിന്ന് സേവനം ലഭിക്കും. ഒരാഴ്ച്ചക്കുള്ളില്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ 9188407536 ഉം സൗത്തിലേത് 9188407541 ആണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുവ, ആന, കാട്ടുപോത്ത്, കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി പേരുടെ ജീവനുകളാണ് നഷ്ടമായത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകരുന്നതായിരിക്കും.