ലോക രക്തദാന ദിനാചരണം; ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്നു
1429247
Friday, June 14, 2024 5:51 AM IST
നിലമ്പൂര്‍: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മുത്തേടം ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ഡിഎംഒ ആര്. രേണുക അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് മുഖ്യാതിഥിയായി. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള രക്ത ബാങ്ക് സൗകര്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരുക്കിയതിനെ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ അഭിനന്ദിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലഡ് ട്രാന്സ്ഫ്യൂഷന് സര്‍വീസസ് നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ "രക്തദാനം പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, ഡി.എസ്.ഒ. ഡോ. സി. ഷുബിന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മമ്പാട് ഡിജിഎംഎംഇഎസ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗവ. വുമണ്‍സ് പോളിടെക്നിക്ക് കോളജ് കോട്ടക്കലും മൂന്നാം സ്ഥാനം എസ്എസ്എംപിടിസി തിരൂരും സ്വന്തമാക്കി.
സമ്മാനാര്‍ഹമായ ഷോര്‍ട്ട് ഫിലിമുകളുകളുടെ പ്രദര്‍ശനവും നടത്തി. ഷോർട്ട് ഫിലിം മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് നിര്‍വഹിച്ചു. ചടങ്ങില്‍ സന്നദ്ധ രക്തദാതാക്കളെയും സംഘടനകളെയും ആദരിച്ചു.