കാറിനുള്ളിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി
1429244
Friday, June 14, 2024 5:51 AM IST
വണ്ടൂർ: കാറിനുള്ളിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. വണ്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. കാപ്പിച്ചാൽ സ്വദേശികൾ വണ്ടൂർ അങ്ങാടിയിലേക്ക് വരുന്നതിനിടെയാണ് റോഡരികിൽ പാമ്പിനെ കണ്ടത്.
ഉടൻ കാർ നിർത്തുകയും കാറിനുള്ളിലേക്ക് പാമ്പ് കയറുന്നത് കൂട്ടത്തിൽ ഒരാൾ കാണുകയുമായിരുന്നു. തുടർന്ന് കാർ പരിശോധിക്കാനായി സർവീസ് സ്റ്റേഷനിൽ എത്തിച്ചു. വിവരമറിയിച്ചതിനെ തുടർന്നു നടുവത്ത് സ്വദേശിയും സ്നേക്ക് റസ്ക്യൂവറുമായ മണികണ്ഠകുമാർ സ്ഥലത്തെത്തി, പത്തു മിനിട്ടിനുള്ളിൽ പാമ്പിനെ പിടികൂടി.
നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പ്രിഗറ്റ് ഇനത്തിൽപെട്ട വിഷപാമ്പാണ് കാറിനുള്ളിൽ കയറിയത്. പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.