കാപ്പ: പ്രവേശന വിലക്ക് ലംഘിച്ച പ്രതി അറസ്റ്റില്‍
1424968
Sunday, May 26, 2024 4:37 AM IST
നിലമ്പൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ പ്രതിയെ കാപ്പാ നിയമലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. അമരമ്പലം മാമ്പൊയില്‍ നിധീഷി(പൂന്തേരി-32) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വധശ്രമം, കഞ്ചാവ് വില്‍പ്പന ഉള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിധീഷിനെ ജില്ലാ പോലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
ഗുണ്ടാ, ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന ഓപറേഷന് ആഗിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് നിലമ്പൂര്‍ ടൗണില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.എസ്ഐ സി. ഗിരീഷ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.