മിന്നല്‍ റെയ്ഡ് : 11 ചെങ്കല്‍ ലോറികള്‍ പിടികൂടി
1424408
Thursday, May 23, 2024 5:51 AM IST
മഞ്ചേരി : മലപ്പുറം മേല്‍മുറി ആലിയപറമ്പില് റവന്യു അധികൃതര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ 11 ലോറികള്‍ പിടികൂടി.
അനധികൃതമായി ചെങ്കല്‍ ഖനനം നടത്തി കടത്തുകയായിരുന്ന ലോറികളാണ് പിടികൂടിയത്. പിടികൂടിയ ലോറികള്‍ മലപ്പുറം കളക്ടറേറ്റ് പരിസരത്തും മഞ്ചേരി താലൂക്ക് ഓഫീസ് പരിസരത്തേക്കും മാറ്റി.
റെയ്ഡിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മത് മുസ്തഫ കൂത്രാടന്‍, മലപ്പുറം വില്ലേജ് ഓഫീസര്‍ എ പി സിന്ധു, മേല്‍മുറി വില്ലേജ് ഓഫീസര്‍ വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്കി.