ഗ്രാമോത്സവം സമാപിച്ചു
1423994
Tuesday, May 21, 2024 7:19 AM IST
മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമോത്സവം സമാപിച്ചു. മക്കരപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂള്‍ അങ്കണത്തില്‍ നടന്ന ഗ്രാമോത്സവം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ എ.പി.രാമദാസ് അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരണമെന്നും വേര്‍തിരിവുകള്‍ക്കപ്പുറം ഒരുമിച്ചു നില്‍ക്കുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാവുകയെന്നും അവര്‍ പറഞ്ഞു.
ഫോക്ലോര് അവാര്‍ഡ് നേടിയ എ.പി. നാരായണനെയും വിദ്യാര്‍ഥി പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. കെ. വാസുദേവന്‍, ടി.ഫിറോസ് ബാബു, പി. രാജീവ്, അബ്ദുള്‍ സലാം വെങ്കിട്ട, അക്രം ചുണ്ടയില്‍, എം.പി. അനിത, മുഹമ്മദ് സുബീഷ് പെരുമ്പള്ളി, നിഷാദ് തോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.