വണ്ടൂര്‍: കൊടും വേനലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ശുദ്ധജലം റോഡിലൂടെ ഒഴുക്കിവിട്ട് ജല അഥോറിറ്റിയുടെ അനാസ്ഥ.
വണ്ടൂര്‍ ചെട്ടിയാറമ്മല്‍ വെണ്ണിയന്കുന്ന് റോഡിലാണ് മൂന്നു ദിവസമായി പൈപ്പ് പൊട്ടി പതിനായിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത്. ഇതിനെതിരേ ജല അഥോറിറ്റി അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.