വ്യാപാരി വ്യവസായി കൂട്ടായ്മയിൽ പുഴക്കാട്ടിരിയിൽ "സ്നേഹ വീട്'ഒരുങ്ങുന്നു
1417405
Friday, April 19, 2024 6:04 AM IST
പുഴക്കാട്ടിരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി.നസ്രുദീന്റെ സ്മരണാർഥം വ്യാപാരി ജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ കട്ടിള വയ്ക്കൽ പുഴക്കാട്ടിരിയിൽ നടന്നു.
മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദലി തിരൂർക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ശിലാസ്ഥാപനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അനീസുദ്ധീൻ മുല്ലപ്പള്ളി,
വ്യാപാരി യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, യൂണിറ്റ് പ്രസിഡന്റ് ബാലചന്ദ്രൻ പറോട്ടിൽ, സ്നേഹവീട് മണ്ഡലം കൺവീനർ മനോജ് വെങ്ങാട് ,സ്വാലിഹ് കൂട്ടിലങ്ങാടിഎന്നിവർ സംസാരിച്ചു.