അടക്കാക്കുണ്ടില് തിരുനാളിന് കൊടിയേറി
1416184
Saturday, April 13, 2024 5:31 AM IST
കാളികാവ് :അടക്കാക്കുണ്ട് സെന്റ് ജോര്ജ് ദേവാലയത്തില് വിശുദ്ധ ഗീവര്ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും മൂന്നുനാള് നീണ്ടുനില്ക്കുന്ന സംയുക്ത തിരുനാളാഘോഷങ്ങള്ക്ക് കൊടിയേറി. വികാരി ഫാ. സന്തോഷ് ഇരുപ്പക്കാട്ട് (ഒഎഫ്എം) കൊടിയേറ്റ്, വിശുദ്ധ കുര്ബാന, സെമിത്തേരി സന്ദര്ശനം എന്നീ തിരുകര്മങ്ങള്ക്ക് മുഖ്യകാര്മികത്വം വഹിച്ചു.
ഇന്നു വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള് പാട്ടുകുര്ബാന. ഫാ. തോമസ് പൊരിയത്ത് മുഖ്യകാര്മികത്വം വഹിക്കും. 6.30 ന് പ്രദക്ഷിണം. നാളെ രാവിലെ 10ന് ആഘോഷമായ തിരുനാള് കുര്ബാന, വചനസന്ദേശം- ഫാ.നിഖില് മണിയംകുളം. 11.30 ന് പ്രദക്ഷിണം, സമാപനാശീര്വാദം. സ്നേഹവിരുന്നോടെ തിരുനാളിന് കൊടിയിറങ്ങും.