ആദിവാസി ഊരുകളില്‍ സേവനവുമായി കിംസ് അല്‍ശിഫ
1415540
Wednesday, April 10, 2024 5:12 AM IST
പെരിന്തല്‍മണ്ണ : ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി താഴേക്കോട് ആദിവാസി ഊരുകളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും ധാന്യകിറ്റ് വിതരണവും നടത്തി മാതൃകയായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി.
"എന്റെ ആരോഗ്യം എന്റെ അവകാശം’ എന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കിംസ് അല്‍ശിഫയിലെ ഡോക്ടര്‍മാര്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, പബ്ലിക് റിലേഷന്‍ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മെല്ലെച്ചേരി, മാട്ടറക്കല്‍ തുടങ്ങിയ കോളനികളിലാണ് സഹായമെത്തിച്ചത്.