തൊണ്ടി വാഹനത്തിനും അടിക്കാടിനും തീ പിടിച്ചു
1415539
Wednesday, April 10, 2024 5:12 AM IST
പെരിന്തല്‍മണ്ണ: നഗരത്തിലെ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡിനു സമീപം സബ് കളക്ടര്‍ ഓഫീസിനു പിറകു വശത്ത് കൂട്ടിയിട്ട തൊണ്ടിവാഹനത്തിന്നും അടിക്കാടിന്നും തീപിടിച്ചു.
വിവരമറിഞ്ഞെത്തിയ പെരിന്തല്‍മണ്ണ അഗ്നിശമന നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി. സജുവിന്റെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് തീ പടരുന്നത് കണ്ടത്.
വാഹനം കത്തിനശിച്ചു. ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ രാജേഷ്, രജ്ഞിത്, സുജിത്, മുഹമ്മദലി, ശരത്കുമാര്, ഗോപകുമാര്‍, വിശ്വനാഥന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.