മെഹന്തി ഫെസ്റ്റ്: എന്‍ടിസി ജേതാക്കള്‍
1415327
Tuesday, April 9, 2024 7:09 AM IST
പെരിന്തല്‍മണ്ണ: റംസാനോടനുബന്ധിച്ച് മലപ്പുറം എംഇടി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള മെഹന്തി ഫെസ്റ്റില്‍ പെരിന്തല്‍മണ്ണ എന്‍ടിസി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കളായി.
ചെര്‍പ്പുളശേരി എന്‍ഐടി ടീച്ചേഴ്സ് സെന്റര്‍, മലപ്പുറം എംഇടി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എന്‍ടിസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഡോക്ടര്‍ എന്‍ടിസി മജീദ് മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫാരിഷബീവി അധ്യക്ഷത വഹിച്ചു. സജീവ് കുമാര്‍, അനുസുര്വാന്, മുഹമ്മദ് ഫാരിസ് എന്നിവര്‍ പ്രസംഗിച്ചു.