ശിലാസ്ഥാപനം നടത്തി
1415323
Tuesday, April 9, 2024 7:09 AM IST
ഓണപ്പുട: അമ്മയും മകനും മാത്രമുള്ള ഓണപ്പുടയിലെ നിര്‍ധന കുടുംബത്തിന് ചര്‍ക്ക സന്നദ്ധ സംഘടന നിര്‍മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടല്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം നിര്‍വഹിച്ചു. ചര്‍ക്ക ചെയര്മാന് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. പി.കെ. നൗഫല്‍ ബാബു, നൂറുദീന്‍ പാലാറ, ഷഫീഖ് ഓണപ്പുട, ഷിബു ചെറിയാന്, ഇക്ബാല്‍ പുലാമന്തോള്‍, സൈനുദീന്‍ പുലാമന്തോള്‍, ഷാജി കട്ടുപ്പാറ, അഷ്കര്‍, ഹസീബ് വളപുരം എന്നിവര്‍ പ്രസംഗിച്ചു.