തുവൂരില്‍ വന്‍ തീപിടിത്തം
1396326
Thursday, February 29, 2024 5:02 AM IST
കരുവാരകുണ്ട്: തുവൂരില്‍ വന്‍ തീപിടിത്തം. ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്കു രണ്ടരയോടെയാണ് സംഭവം. അടിക്കാടുകള്‍ക്കാണ് തീപിടിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന് കെ.വി. ഷൗക്കത്തലി ഉള്‍പ്പെടെയുള്ള അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമമാരംഭിച്ചു.
ക്ലാസ് മുറികളിലേക്കടക്കം പുക ഉയര്‍ന്നതു വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ട് തീര്‍ത്തു. വിവരമറിഞ്ഞെത്തിയ മഞ്ചേരി അഗ്നി രക്ഷാ സേനയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.