യുഡിഎഫ് സ്ഥാനാര്‍ഥിക്കു അഭിവാദ്യമര്‍പ്പിച്ച് പ്രകടനം
1396321
Thursday, February 29, 2024 5:02 AM IST
പെരിന്തല്‍മണ്ണ: മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനു അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണില്‍ പ്രകടനം നടത്തിയത്.
പെരിന്തല്‍മണ്ണയിലെ പഞ്ചായത്തുകളില്‍ ഇന്നു വൈകുന്നേരം പ്രകടനങ്ങള്‍ നടക്കും. നാലകത്ത് സൂപ്പി, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. സലാം, ഭാരവാഹികളായ കൊളക്കാടന്‍ അസീസ്, ഹസൈന് കളപ്പാടന്‍,
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദീഖ് വാഫി, റഷീദ് മേലാറ്റൂര്‍, മജീദ് മണലായ, കബീര്‍ മുഴന്നമണ്ണ, സക്കീര്‍ മണ്ണാര്‍മല, നിസാം, ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണേങ്കല്, മൊയ്തീന്‍കുട്ടി തോരപ്പ, ഹഫാര്‍ കുന്നപ്പള്ളി, ആദില്‍ ഇടുവമ്മല്‍, സല്മാന് ഒടമല എന്നിവര്‍ നേതൃത്വം നല്കി.