കരുവാരകുണ്ട് ഫെസ്റ്റിന്റെ വരവ് 27 ലക്ഷം
1395903
Tuesday, February 27, 2024 6:56 AM IST
കരുവാരകുണ്ട്: ഭിന്നശേഷി കുട്ടികള്‍ക്ക് ബഡ്സ് സ്കൂള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തും ക്ലബ് അസോസിയേഷനും ജനകീയ കൂട്ടായ്മയും നടത്തിയ കരുവാരക്കുണ്ട് ഫെസ്റ്റിന്റെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.
കിഴക്കേത്തല ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. ജനുവരി 19 മുതല്‍ ഫെബ്രുവരി ആദ്യവാരം വരെയാണ് ഫെസ്റ്റ് നടന്നത്. പതിനേഴ് ദിവസം നടന്ന ഫെസ്റ്റിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്.
26,62645 രൂപയാണ് ഫെസ്റ്റിലൂടെ സമഹരിക്കാനായത്. പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ട്രഷറര്‍ വി.സി. ഉണ്ണികൃഷ്ണന് കണക്ക് അവതരിപ്പിച്ചു. ആകെ 45.47 ലക്ഷം രൂപ വരവും 18.84 ലക്ഷം രൂപ ചെലവും വരുന്ന കണക്കില്‍ 2662645 രൂപയാണ് ലാഭ വിവിതം. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നുഹ്മാന്‍ പാറമ്മല്‍, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജില്‍സ്, ടി.കെ. ഉമ്മര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ. ജയിംസ്, ക്ലബ് അസോസിയേഷന് പ്രസിഡന്റ് ഇസ്മായില്‍ കൈപ്പുള്ളി, എന്‍. ഉണ്ണീന്‍കുട്ടി, വി. ഷബീറലി, ജി.സി. കാരക്കല്‍, എം.കെ. മുഹമ്മദാലി, ഹംസ സുബ്ഹാന്, പി. കുഞ്ഞാപ്പു ഹാജി, സാദിഖ് പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.