പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായം നല്കി വിദ്യാര്‍ഥികള്‍
1394695
Thursday, February 22, 2024 4:40 AM IST
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായധനം നല്കി മാതൃകയായി.
പ്രസന്റേഷന് സ്കൂളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും പാവങ്ങളുടെ മാലാഖയുമായ ഇറ്റാലിയന്‍ സിസ്റ്റര്‍ ലോറന്‍സ ബിയാറ്റിയുടെ ഓര്‍മദിനത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളായ എ. അഭിനവ്, ആന്‍ഡ്രിയ ടി. അനില്‍, നൈറ ഐറിന് ഫവാസ്,
അബാന്‍ ഹസന്, നിരഞ്ജന കൃഷ്ണന്, മുഹമ്മദ് ജാസിര്‍ എന്നിവരുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ.നിലാര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് മെംബര്‍ നദീറ ഹമീദ് എന്നിവര്‍ക്ക് ധനസഹായം കൈമാറി.
സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നിത്യ ജോസ് നേതൃത്വം നല്കി. ഏറ്റവും കൂടുതല്‍ തുക നല്കിയ പത്താം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ചന രമേശ്, ടെസ സതീഷ് എന്നിവര്‍ക്ക് ഡോ. നിലാര്‍ മുഹമ്മദ് മൊമെന്റോ സമ്മാനിച്ചു. സഹായം നല്‍കിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.