രക്ഷിതാക്കളുടെ കലാപ്രകടനത്തിനു വഴിയൊരുക്കി അധ്യാപക കൂട്ടായ്മ
1394428
Wednesday, February 21, 2024 4:31 AM IST
കടുങ്ങപുരം: രക്ഷിതാക്കള്‍ക്ക് മക്കളുടെ മുന്നില്‍ പാടാനും പറയാനും അവസരമൊരുക്കി കടുങ്ങപുരം സ്കൂളിലെ അധ്യാപക കൂട്ടായ്മ മാതൃകയായി. കടുങ്ങപുരം ജിഎച്ച്എസ്എസ് ഉറുദു ക്ലബായ ഗുല്‍സാര്‍ മേരി ആവാസ് സുനോയാണ് മത്സരം സംഘടിപ്പിച്ചത്. രക്ഷിതാക്കള്‍ക്കായി നടത്തിയ ഗാനാലാപന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.
തുടര്‍ന്നു നടന്ന സംഗീതവിരുന്നില്‍ രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തു. വി. സജാത് സാഹിര്‍ മിര്‍സ ഗാലിബ് അനുസ്മരണ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഷാജ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന് അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി എച്ച്എം ബഷീര്‍ മണ്ടിവീട്ടില്, ശശികുമാര്‍ സ്രാമ്പിക്കല്‍, ശ്രീജമോള്‍, സക്കീര്‍ ഹുസൈന് പാട്ടുപാറ, കെ.പി. അബ്ദുള്‍ ഗഫൂര്‍, നെച്ചിക്കാട്ടില്‍ സമീര്‍, ഉറുദു ക്ലബ് സെക്രട്ടറി മിന്‍ഹ, പി.ടി. ബുഷ്റ എന്നിവര്‍ പ്രസംഗിച്ചു.