ആശുപത്രി മുറ്റത്ത് മയക്കുമരുന്ന് കച്ചവടം: രണ്ടു പേര് അറസ്റ്റില്‍
1377353
Sunday, December 10, 2023 4:22 AM IST
മഞ്ചേരി: ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
എടവണ്ണ പടിഞ്ഞാറേതില്‍ വീട്ടില്‍ ലുഖ്മാനുല്‍ ഹക്കീം (43), എടവണ്ണ മുണ്ടേങ്ങര വെള്ളാരംപാറ വീട്ടില്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (34) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ സലീം അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജിന്‍സ് വിഭാഗവും മലപ്പുറം എക്സൈസ് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എടവണ്ണ രാജഗിരി ഹോസ്പിറ്റലിന്റെ കാര്‍ പാര്‍ക്കിംഗില്‍ വച്ച് ഇരുവരും പിടിയിലായത്.
ഇവരില്‍ നിന്നു 7.41 ഗ്രാം എംഡിഎംഎയും 2,65,000 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പിടികൂടി. എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍മാരായ പി.കെ. മുഹമ്മദ് ഷഫീക്ക്, ടി. ഷിജുമോന്, പ്രിവന്റീവ് ഓഫീസര്‍മാരായ വി. മുരളി, സുഭാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. സഫീറലി, അഫ്സല്, മുഹമ്മദ് നൗഫല്‍, അഖില്‍ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.