സമരം ശക്തമായതായി കെജിഎംഒഎ
1375552
Sunday, December 3, 2023 7:11 AM IST
മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ നടത്തുന്ന പ്രതിഷേധം ശക്തമായാതായി അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയില്‍ 115 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇന്നലെ നടക്കേണ്ട അവലോകന യോഗം ഡോക്ടര്‍മാർ ബഹിഷ്കരിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ ആരോഗ്യമേളകളില് നിന്നും ഡോക്ടര്‍മാര്‍ വിട്ടുനിന്നു. ഇ-സഞ്ജീവനി പരിപാടിയും ബഹിഷ്കരിച്ചതായി അവര്‍ അറിയിച്ചു.
അഞ്ചുമാസം മുമ്പ് മാത്രം നടന്ന പൊതുസ്ഥലം മാറ്റത്തിന് ശേഷം വീണ്ടും അന്യായമായി സ്ഥലം മാറ്റുന്നത് മനുഷ്യാവകാശ ലംഘനവും പൊതുസ്ഥലംമാറ്റ നയങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണെന്നും അസോസിയേഷന് ആരോപിച്ചു. സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അസോസിയേഷന് വ്യക്തമാക്കി.