കോടിയേരിയെ അനുസ്മരിച്ചു
1339881
Monday, October 2, 2023 1:07 AM IST
നിലന്പൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ പതാകയുയർത്തി.
സിപിഎം ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ ഉപാധ്യക്ഷയുമായ അരുമ ജയകൃഷ്ണനാണ് പതാകയുയർത്തിയത്.
ഏരിയാ കമ്മിറ്റി അംഗവും നിലന്പൂർ ലോക്കൽ സെക്രട്ടറിയുമായ ടി. ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെന്റർ അംഗം വി. ശ്രീധരൻ, പടവെട്ടി ബാലകൃഷ്ണൻ, ഇസ്മായിൽ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.