വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ തൂ​ണ്‍ ഭീ​ഷ​ണി​യാ​കു​ന്നു
Saturday, September 30, 2023 1:23 AM IST
നി​ല​ന്പൂ​ർ:​നി​ല​ന്പൂ​ർ ടൗ​ണി​ലെ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​നു മു​ന്നി​ൽ ന​ട​പ്പാ​ത​യി​ലേ​ക്ക് വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ തൂ​ണ്‍ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

നി​ല​ന്പൂ​ർ ടൗ​ണ്‍ റോ​ഡ് വീ​തി കൂ​ട്ടാ​ൻ സ്കൂ​ളി​ന്‍റെ മ​തി​ലി​ടി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ഴാ​ണ് ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത തൂ​ണ്‍ ച​രി​ഞ്ഞ് അ​പ​ക​ട നി​ല​യി​ലാ​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ടി​യു​ന്ന​തി​നാ​ൽ എ​പ്പോ​ഴും വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.

ന​ട​പ്പാ​ത​യി​ൽ എ​പ്പോ​ഴും ആ​ൾ സ​ഞ്ചാ​ര​മു​ള്ള​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തു ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.