മഞ്ചേരി: കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. അയനിക്കോട് വെള്ളേങ്ങര കരീമിന്റെ മകൻ മുർഷിദ് (27) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് പൂപ്പലത്ത് വച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ അയനിക്കോട് ജുമാമസ്ജിദിൽ കബറടക്കി. കൊടശേരി വീരാന്റെ മകൾ ഫിദ ഷെറിൻ ആണ് ഭാര്യ. മകൾ: ഇസ്ന മെഹ്റിഷ്.