എംഡിഎംഎയുമായി യുവാവ് പിടിയിൽ
1338162
Monday, September 25, 2023 1:48 AM IST
മേലാറ്റൂർ: എംഡിഎംഎയുമായി യുവാവ് മേലാറ്റൂർ പോലീസിന്റെ പിടിയിലായി. മേലാറ്റൂർ കല്ലാംപാറ സ്വദേശി ജലാലുദീൻ (27)ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 0.25 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
സംസ്ഥാനത്തുടനീളം നടക്കുന്ന ഡിഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. മേലാറ്റൂർ സ്റ്റേഷനിൽ ജലാലുദീന്റെ പേരിൽ മറ്റൊരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്ഐ റെജിമോൻ, സിപിഒമാരായ ഷിജു സുരേന്ദ്രബാബു, അമീൻ, ഫക്രുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.