വ്യാപാരി ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1336996
Wednesday, September 20, 2023 7:55 AM IST
പെരിന്തൽമണ്ണ: മർക്കന്ൈറൽ സഹകരണസംഘത്തിന്റ കീഴിൽ പട്ടാന്പി റോഡിലുള്ള ചെറുകാട് മന്ദിരത്തിൽ ജനസേവന കേന്ദ്രം സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തോടനുബന്ധിച്ച സംഘത്തിന്റെ കസ്റ്റമർ സർവീസ് പോയിന്റിന്റെ ഉദ്ഘാടനം ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ നിർവഹിച്ചു.
ആദ്യ ജിഎസ്ടി സർട്ടിഫിക്കറ്റ് താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ ഷംസുദ്ദീൻ വിതരണം ചെയ്തു. ഇ.എൻ. മോഹൻദാസ്, എം. സ്വരാജ്, വി. ശശികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വ്യാപാരി വ്യവസായി സമിതി ജില്ല ജോ. സെക്രട്ടറി സുധീഷ്, ഇമേജ് ഹുസൈൻ, മൻസൂർ നെച്ചിയിൽ, സി. അഷറഫ്, സംഘം സെക്രട്ടറി പി. രതീഷ്, പി.പി. അബ്ബാസ് എന്നിവർ പ്രസംഗിച്ചു.