‘കൂടെ’ വനിത കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു
1336988
Wednesday, September 20, 2023 7:55 AM IST
പെരിന്തൽമണ്ണ: വിവിധ സ്ത്രീ സംഘടനകളേയും വിദ്യാർഥികളേയും കൂടെ കൂട്ടി കൂടെ വനിത കൂട്ടായ്മ സ്ത്രീകൾക്കുനേരെ വർധിച്ചു വരുന്ന അക്രമങ്ങൾക്ക് എതിരേ വെടിയുക മൗനം തടയുക കൗര്യം എന്ന പേരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
റാലി നഗരസഭ ചെയർമാൻ പി. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. കെ. അജിത മുഖ്യ പ്രഭാഷണം നടത്തി. കൂടെ പ്രസിഡന്റ് ഡോ. ഫെബീന സീതി, സെക്രട്ടറി ഇന്ദിര നായർ എന്നിവർ പ്രസംഗിച്ചു.