എസ്വെെഎസ് നേതൃസംഗമം സമാപിച്ചു
1300214
Monday, June 5, 2023 12:13 AM IST
മലപ്പുറം: സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം സുന്നി മഹലിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം സമാപിച്ചു.
ദുൽഖഅ്ദ 30ന് മുന്പ് ഒന്പത് കേന്ദ്രങ്ങളിൽ മണ്ഡലം നേതൃസംഗമവും അറുപത്തിയഞ്ച് കേന്ദ്രങ്ങളിൽ പഞ്ചായത്ത് നേതൃസംഗമങ്ങളും നടത്താൻ തീരുമാനിച്ചു. ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ നടക്കുന്ന അയ്യാമുൽ അശ്ര സംഗമങ്ങൾക്ക് അന്തിമ രൂപം നൽകി.
നേതൃസംഗമം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ പദ്ധതി അവതരണം നടത്തി.